Monday, 23 December 2013

ധന്യമീ ജീവിതം....

അങ്ങനെ ഒരു ഉത്സവ കാലം കൂടി കടന്നു വരുന്നു... പ്രിയ ആട് മാട്  കോഴി സഹ ജീവികളെ തയാറായി ഇരിക്കുക .....ജീവിക്കുക എന്നുള്ള അവകാശത്തെ പണയം വെച്ച് ആരുടെയെങ്കിലും രുചികൂട്ടുകളിൽ എരിഞ്ഞമരുമ്പോൾ തീരുമല്ലോ ഒരു ജന്മം കൂടി .... വേദന കൊണ്ട് അലറി കരഞ്ഞ് ,കൈകാലിട്ടടിച്ച്  ഭയാനകമായ അന്തരീക്ഷത്തിൽ ഒരു നേർത്ത സ്പന്ദനമായി അലിഞ്ഞു തീരുവാനാണ്‌ നമ്മുടെയൊക്കെ അന്ത്യവിധി...നിമിഷസാക്ഷികളായി മൂർധാവിൽ നിന്നും ഇറ്റുവീഴുന്ന വിയർപ്പുകണങ്ങളും നിൻ കണ്ണുനീർതുള്ളികളും മാത്രം  .......   

1 comment:

  1. ആട് മാട് കോഴി സഹ ജീവികളെ
    ബലികഴിച്ച് നമ്മളാകുന്ന ജീവികൾ ആഘോഷിക്കുന്നൂ .... !
    എന്തൊരു വിരോധാ‍ഭാസം... അല്ലേ

    ReplyDelete