Tuesday 24 December 2013

ഹൃദയ ഭാഷ ...

 ശരീരശാസ്ത്രത്തിലും ശാസ്ത്രക്രിയയിലും പല പുതുമകളും ആവിഷ്കരിച്ച ജോണ്‍ ഹണ്ടർ ഒരിക്കൽ പറഞ്ഞു  " എന്റെ മനസ്സ് തേനീച്ച കൂട് പോലെയാണ്..മൂളലും തിരക്കും കാണുമ്പോൾ തോന്നും എല്ലാം കുഴഞ്ഞു മറിഞ്ഞതാണെന്നു പക്ഷെ എല്ലാറ്റിനും അതിന്റേതായ ഒരു ചിട്ടയുണ്ട് ..."

 എന്നും എന്നോടൊപ്പം കഴിയുകയും എന്റെ ആശയങ്ങളെ  മാറ്റുകയും ചെയ്ത പ്രിയ സ്വപ്നങ്ങളെ .. എനിക്ക് മുന്പെ പോയവരുടെ ചരിത്രം പഠിക്കുവാൻ എന്നെ പ്രേരിപ്പിക്കൂ..വെള്ളത്തിലൂടെ  വീഞ്ഞ് എന്നപോലെ എന്റെ മനസ്സിന്റെ നിറത്തെ പ്രകാശിപ്പിക്കൂ....എല്ലാവർക്കും ക്രിസ്മസ്  ആശംസകൾ ...

Monday 23 December 2013

ധന്യമീ ജീവിതം....

അങ്ങനെ ഒരു ഉത്സവ കാലം കൂടി കടന്നു വരുന്നു... പ്രിയ ആട് മാട്  കോഴി സഹ ജീവികളെ തയാറായി ഇരിക്കുക .....ജീവിക്കുക എന്നുള്ള അവകാശത്തെ പണയം വെച്ച് ആരുടെയെങ്കിലും രുചികൂട്ടുകളിൽ എരിഞ്ഞമരുമ്പോൾ തീരുമല്ലോ ഒരു ജന്മം കൂടി .... വേദന കൊണ്ട് അലറി കരഞ്ഞ് ,കൈകാലിട്ടടിച്ച്  ഭയാനകമായ അന്തരീക്ഷത്തിൽ ഒരു നേർത്ത സ്പന്ദനമായി അലിഞ്ഞു തീരുവാനാണ്‌ നമ്മുടെയൊക്കെ അന്ത്യവിധി...നിമിഷസാക്ഷികളായി മൂർധാവിൽ നിന്നും ഇറ്റുവീഴുന്ന വിയർപ്പുകണങ്ങളും നിൻ കണ്ണുനീർതുള്ളികളും മാത്രം  .......   

Saturday 21 December 2013

ഉറുമ്പ്‌ ജീവിതം

നിരതെറ്റാതെ അന്നന്നത്തെ അന്നം തേടിയുള്ള ഉറുമ്പുകളുടെ യാത്ര... അധ്വാനത്തിലും ആപത്തിലും സഹജീവിയെ കൈവിടാത്ത ഒരു സമൂഹം... എവിടെയാണ് പരിഷ്കൃതർ എന്നവകാശപെടുന്ന നമ്മൾ ഇരുകാലികൾക്ക്‌ വഴിപിഴക്കുന്നത് ... ഉറുമ്പ്‌ ജീവിതം കണ്ടു പഠിക്കാൻ   നമ്മുക്കൊന്ന് ശ്രമിച്ചു നോക്കിയാലോ ..!!?

പ്രവാസി എന്ന വിസ്മയം

എല്ലുമുറിയെ പണിയെടുക്കുക , തടിച്ച ജാകറ്റ് വലിച്ചു കയറ്റി  ബലം പിടിച്ചു നടക്കുക , ഫേസ് ബുക്കിൽ എന്തെങ്കിലും പോസ്റ്റ്‌ ചെയ്യുക , എത്ര ലൈക്‌ കിട്ടി എന്നെണ്ണി നോക്കി സംതൃപ്തി അടയുക , ഇതിനിടക്കുള്ള അണമുറിയാതുള്ള ഫോണ്‍ ഭാഷണം ഇവിടെ തീരുന്നു ഒരു ശരാശരി പ്രവാസിയുടെ ഒരു ദിവസം , എന്താടോ നമ്മളാരും നന്നാകാത്തത് ...!!